അൻവർ എംഎല്‍എയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസ് 

SEPTEMBER 28, 2024, 7:45 PM

നിലമ്ബൂർ: പി.വി.അൻവർ എംഎല്‍എയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നിലമ്ബൂർ നഗരത്തില്‍ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

സിപിഎം നിലമ്ബൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോർജ് കെ.ആന്‍റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്ബൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കല്‍ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.

ഗതാഗത തടസമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തില്‍ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam