നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് അൻവർ; ഇ.എൻ.മോഹൻദാസ്

SEPTEMBER 28, 2024, 9:27 PM

മലപ്പുറം: പി.വി.അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻ ദാസ്.

നിലമ്ബൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം അൻവറാണ്.ആദ്യ അഞ്ചു വർഷം സമ്ബൂർണ പരാജയമായിരുന്നു.

ഇപ്പോള്‍ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച്‌ നടക്കുന്നു. കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നു. വിരോധം തീർക്കാൻ ആർഎസ്‌എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് അൻവർ.

vachakam
vachakam
vachakam

ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നിസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തന്‍റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണ്. അൻവറിന്‍റെ ആരോപണം പുച്ഛത്തോടെ തള്ളുവാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ കത്തിക്കുന്നത് തീവ്രവർഗീയതയുടെ പന്തമാണ്.

നാളത്തെ അൻവറിന്‍റെ സമ്മേളനത്തില്‍ ആളുണ്ടാകും. പൊതുയോഗമാണെങ്കില്‍ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നല്‍കാറില്ലെന്നും ഇ.എൻ. മോഹൻ ദാസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam