വിമാനത്തിനുള്ളില്‍ വിളമ്പിയ ഓംലറ്റിനുള്ളില്‍ നിന്ന് പാറ്റയെ കിട്ടിയതായി യുവതി; എയർ ഇന്ത്യയുടെ മറുപടി ഇങ്ങനെ 

SEPTEMBER 28, 2024, 10:37 PM

ഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിനുള്ളില്‍ വിളമ്പിയ ഓംലറ്റിനുള്ളില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. യാത്രക്കാരി ആണ് പരാതിയുമായി രംഗത്ത് എത്തിയത്. ഡല്‍ഹിയില്‍ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഈ മോശം അനുഭവം ഉണ്ടായതെന്ന് യാത്രക്കാരി തന്റെ എക്സ് പേജില്‍ കുറിച്ചു. ഇവർ അനുഭവത്തിനൊപ്പം ഓംലറ്റിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സെപ്തംബർ 17നാണ് ഇവർ വിമാനത്തില്‍ സഞ്ചരിച്ചത്.

'ഡല്‍ഹിയില്‍ നിന്ന് ന്യൂയോർക്കിലേക്കുള്ള എ ഐ 101 വിമാനത്തില്‍ പോകുകയായിരുന്നു. എനിക്ക് കഴിക്കാൻ തന്ന ഓംലറ്റില്‍ പാറ്റയെ കണ്ടെത്തി. എന്റെ രണ്ട് വയസായ മകള്‍ ഇതിന്റെ പകുതിയിലധികം കഴിച്ചിരുന്നു. അതിന് ശേഷമാണ് പാറ്റയെ കണ്ടത്. ഇതിന്റെ ഫലമായി അവള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു', എന്നാണ് യുവതി എക്സ് പേജില്‍ കുറിച്ചത്. 

vachakam
vachakam
vachakam

എയർ ഇന്ത്യയെയും സിവില്‍ വ്യാേമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും യുവതി പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ വെെറലായതിന് പിന്നാലെ എയർ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. 'തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിംഗ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും' അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam