ഭർത്താവിന് വിവാഹേതര ബന്ധം; വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

SEPTEMBER 27, 2024, 1:31 PM

മുംബൈ: ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മുംബൈയിലെ മലാദിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

34-കാരനായ യുവാവ് ഭാര്യയുടെ വീട്ടിലെത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 27-കാരിക്കാണ് പൊള്ളലേറ്റത്. മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

2019-ലാണ് ഇരുവരും പ്രണയിച്ചു വിവാഹിതരാകുന്നത്. ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തയതിന് പിന്നാലെ വീട് വിട്ടിറങ്ങിയ യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവ് ജോലിക്ക് പോകാതിരിക്കുന്നതും ലഹരിക്ക് അടിമയായി ജീവിക്കുന്നതും വളരെയധികം പ്രതിസന്ധിയിലാക്കിയെന്നും യുവതി പറയുന്നു. 27-കാരിയുടെ പരാതിപ്രകാരം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam