ദീപാവലി സീസണ്‍; തിരക്കൊഴിവാക്കാന്‍ പ്രത്യേക ട്രെയിനുകൾക്കായി 12500 കോച്ചുകൾ

SEPTEMBER 27, 2024, 3:00 PM

ഡൽഹി : ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കാൻ അധിക കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ചാട്ട് പൂജ, ദീപാവലി തുടങ്ങിയ ആഘോഷവേളകളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. 108 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കും. 

പ്രത്യേക ട്രെയിനുകൾക്കായി 12500 കോച്ചുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഒരു കോടിയോളം യാത്രക്കാർക്ക് ഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2023-24 സീസണിൽ 4429 ട്രെയിനുകൾ സർവീസ് നടത്തി. ഇന്നുവരെ 5975 ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് 4.0 സംവിധാനം ആദ്യമായി രാജസ്ഥാനിലെ സവായ് മധോപൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ പതിനായിരത്തോളം ലോക്കോമോട്ടീവുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കും. ലോക്കോ പൈലറ്റ് പരാജയപ്പെടുന്ന ഘട്ടത്തില്‍ നിര്‍ദിഷ്ട വേഗപരിധിക്കുള്ളില്‍ ഓടുന്ന ട്രെയിനുകളെ ഓട്ടോമാറ്റിക് ബ്രേക്കുകള്‍ ഉപയോഗിച്ച് നിര്‍ത്തുന്ന സംവിധാനമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam