വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിച്ചു; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ 

SEPTEMBER 27, 2024, 4:28 PM

മുംബൈ: വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി പോൺ താരം അറസ്റ്റിലായതായി റിപ്പോർട്ട്. മുംബൈയിലെ ഉല്ലാസ് നഗറിൽ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. 

അംബർനാഥിൽ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകൾ ഉപയോഗിച്ച് താമസിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

അതേസമയം അന്വേഷണത്തിൽ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ കൂടെയുള്ള മൂന്ന് പേർക്കും ഇന്ത്യയിൽ താമസിക്കാൻ വേണ്ടി വ്യാജ രേഖകൾ തയ്യാറാക്കി നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയയും അമരാവതി സ്വദേശിയും ഉൾപ്പെടെ നാല് പേർക്കെതിരെ 1946 ലെ ഫോറിനേഴ്‌സ് ആക്‌ട് സെക്ഷൻ 14(എ) പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 420, സെക്ഷൻ 465, സെക്ഷൻ 468, സെക്ഷൻ 471, സെക്ഷൻ 34 എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam