'ആരും അങ്ങനെയൊന്നും പറയരുത്'; മോദിക്കെതിരായ പരാമര്‍ശത്തില്‍ പൊതുവേദിയില്‍ ഖേദം പ്രകടിപ്പിച്ച് മാലദ്വീപ് പ്രസിഡന്റ്

SEPTEMBER 28, 2024, 1:01 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ പൊതുവേദിയില്‍ ഖേദം പ്രകടിപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ആരും അത്തരം കാര്യങ്ങള്‍ പറയരുതെന്നും താന്‍ അവര്‍ക്കെതിരെ നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് മുഹമ്മദ് മുയിസു വിവാദ പ്രസ്താവനയെ കുറിച്ച് പൊതുവേദിയില്‍ പ്രതികരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. തുടര്‍ന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ മാലദ്വീപില്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. നിരവധി ഇന്ത്യക്കാര്‍ മാലദ്വീപ് യാത്രകളും റദ്ദാക്കി. ഇതോടെ ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മാലദ്വീപിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു.

അപകടം തിരിച്ചറിഞ്ഞ ഭരണാധികാരികള്‍ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുളള നടപടികള്‍ മാലദ്വീപ് ആരംഭിച്ചു. ജനുവരിയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ സെപ്തംബര്‍ ആദ്യം മൂന്ന് മന്ത്രിമാരില്‍ രണ്ട് പേര്‍ രാജിവെക്കുകയും ചെയ്തു. അതേസമയം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടന്‍തന്നെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam