'മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും'; അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

SEPTEMBER 28, 2024, 9:14 AM

ഡൽഹി: മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതമാറ്റം തടയൽ നിയമപ്രകാരം അറസ്‌റ്റിലായ വ്യക്തിക്ക്‌ ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം. 

ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടർന്നാണ് ഈ നിരീക്ഷണം വെള്ളിയാഴ്‌ച്ച സുപ്രീംകോടതി നീക്കിയത്‌. 

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിവാദ പരാമർശം. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam