സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലി ഐ.ഒ.എയിൽ രൂക്ഷമായ തർക്കം; പി.ടി. ഉഷയ്‌ക്കെതിരേ ചേരിതിരിഞ്ഞ് അംഗങ്ങള്‍

SEPTEMBER 27, 2024, 11:54 AM

ഡല്‍ഹി: സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലി ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷനില്‍ (ഐ.ഒ.എ.) രൂക്ഷമായ തർക്കം നടക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷയും മറ്റംഗങ്ങളും രണ്ടുവിഭാഗങ്ങളായി നിന്നതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഐ.ഒ.എ.യുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കാൻ ജനുവരിയില്‍ തീരുമാനിച്ചിരുന്നു. എന്നാൽ സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ഇതിനെതിരാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രഘുറാമിനുനല്‍കുന്ന ശമ്പളത്തെച്ചൊല്ലിയാണ് വലിയ തർക്കമുയരുന്നത്. നിയമനം അസാധുവാക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

അതേസമയം എതിർ വിഭാഗം അജൻഡയില്‍ ഉള്‍പ്പെടുത്തിയ 14 വിഷയങ്ങള്‍ ചർച്ച ചെയ്യണമെന്ന ആവശ്യം പി.ടി. ഉഷയും അംഗീകരിച്ചില്ല. പാരിസ് ഒളിമ്ബിക്സില്‍ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിലും അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

'രണ്ടുവർഷത്തോളംനീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സി.ഇ.ഒ.യെ തിരഞ്ഞെടുത്തത്. ഇനി എല്ലാം ആദ്യംതൊട്ട് തുടങ്ങണമെന്നാണ് അംഗങ്ങള്‍ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ഐ.ഒ.എ.യെ ശരിയായ ദിശയിലെത്തിക്കാനാണ് തന്റെ ശ്രമം.' എന്നാണ് ഉഷയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam