മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി

SEPTEMBER 28, 2024, 8:09 AM

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. 

ഖാർഗെയുടെ കുടുംബത്തിന് ബന്ധമുള്ള സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനധികൃതമായി അനുവദിച്ചെന്നാണ് പ്രധാന ആരോപണം. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഭൂമി അനധികൃതമായി കയ്യേറൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിജെപി നേതാവ് എൻ.ആർ. രമേശാണ് പരാതി നൽകിയത്.

രണ്ട് സർക്കാർ ഏജൻസികൾ സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് സ്വത്തുക്കൾ അനുവദിച്ചതായാണ് പരാതിയിൽ പറയുന്നത്. 2014ൽ 86,133 ചതുരശ്ര അടി സിഎ പ്ലോട്ട്, ബെംഗളൂരുവിലെ ബിടിഎം നാലാം സ്റ്റേജിലെ സൈറ്റ് നമ്പർ 05 എന്നിവ ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി വഴി അനുവദിച്ചതായും ആരോപണമുണ്ട്. 

vachakam
vachakam
vachakam

ഒപ്പം 2024 മെയ് 30ന് ബെംഗളൂരുവിലെ ഹൈടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൻ്റെ ഹാർഡ്‌വെയർ സെക്ടറിലെ അഞ്ച് ഏക്കർ ഭൂമി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെൻ്റ് ബോർഡ്, ഖാർഗെയുടെ മകൻ രാഹുൽ എം. ഖാർഗെയ്ക്ക് അനധികൃതമായി അനുവദിച്ചതാണെന്നും പരാതിയിൽ പറയുന്നു. 

394 പേജുകളുള്ള രേഖകളാണ് എൻ.ആർ. രമേശ് തെളിവായി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam