കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി ഡ്വെയ്ൻ ബ്രാവോ

SEPTEMBER 28, 2024, 2:21 PM

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഇന്ത്യയുടെ മുഖ്യപരിശീലകനാകാൻ പോയ ഗൗതം ഗംഭീറിന് പകരമായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ ഐപിഎൽ 2025ലേക്ക് മെന്ററായി നിയമിച്ചു. ഐപിഎൽ 2024ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ബൗളിംഗ് കോച്ചായിരുന്ന ബ്രാവോ, പരിക്കേറ്റതിനെ തുടർന്ന് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

582 മത്സരങ്ങളിൽ നിന്ന് 631 വിക്കറ്റുകളുമായി ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് നേടിയ ബൗളറായാണ് ബ്രാവോ വിരമിച്ചത്. ഇപ്പോൾ സി.പി.എൽ, മേജർ ലീഗ് ക്രിക്കറ്റ്, ഐഎൽടി20 എന്നിവയിൽ കെ.കെ.ആറിന്റെ മറ്റ് ഫ്രാഞ്ചൈസികൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ബ്രാവോയ്ക്ക് നൈറ്റ് റൈഡേഴ്‌സുമായി ഒരു നീണ്ട ബന്ധം ഉണ്ടായിരുന്നു, തന്റെ സിപിഎൽ കരിയറിന്റെ ഭൂരിഭാഗവും ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനായി (ടികെആർ) അദ്ദേഹം കളിക്കുകയും അവരെ ഒന്നിലധികം കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്തു. സിഎസ്.കെയ്‌ക്കൊപ്പം നാല് ഐപിഎൽ കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam