അൽനാസറിന്റെ നെടുംതൂൺ പരിക്കേറ്റ് പുറത്ത്; ക്ലബിന് കനത്ത തിരിച്ചടി   

SEPTEMBER 25, 2024, 4:32 PM

സൗദി പ്രോ ലീഗിലെ മിന്നും ക്ലബ്ബായ അൽ നാസർ എഫ്‌സിക്ക് കനത്ത തിരിച്ചടി. അൽ അലാമിയെന്ന അൽ നാസർ എഫ്‌സിയുടെ സൂപ്പർ താരം പരിക്കിനെ തുടർന്ന് പുറത്താണെന്ന് റിപ്പോർട്ട്. കിംഗ്‌സ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫുട്‌ബോളിൻ്റെ 32-ാം റൗണ്ടിൽ അൽ ഹസം എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് അൽ നാസർ സൂപ്പർതാരത്തിന് പരിക്കേറ്റത്.

2023 ജനുവരി ഒന്നു മുതൽ പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെയാണ് അൽ നസർ എഫ് സി ലോക ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മാറിയത്. 175 മില്യൺ പൗണ്ട് വാർഷിക പ്രതിഫലത്തിലാണ് പോർച്ചുഗൽ ഇതിഹാസമായ സി ആർ 7 അൽ നസർ എഫ് സി യിൽ തുടരുന്നത്.

അൽ നസർ എഫ് സി യുടെ ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡറായ ആൻഡേഴ്സൺ ടാലിസ്കയാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ - സെനഗൽ സൂപ്പർ താരം സാദിയൊ മാനെ എന്നിവർക്കൊപ്പം അൽ നസർ എഫ് സി യുടെ ആക്രമണം നയിച്ചിരുന്നത് ആൻഡേഴ്സൺ ടാലിസ്കയായിരുന്നു.

vachakam
vachakam
vachakam

2021 ജൂലൈ 1നാണ് ആൻഡേഴ്സൺ ടാലിസ്ക  അൽ നാസർ എഫ്‌സിയിൽ ചേർന്നത്. 2024-2025 സൗദി പ്രോ ലീഗിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ആൻഡേഴ്സൺ ടാലിസ്ക നേടിയിട്ടുണ്ട്. ബ്രസീലിയൻ താരത്തിൻ്റെ പരിക്ക് അൽ നാസർ എഫ്‌സിക്ക് തിരിച്ചടിയാണ്. ആൻഡേഴ്സൺ ടാലിസ്ക സൗദി ക്ലബിനായി ഇതുവരെ 93 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 71 ഗോളുകൾ സ്വന്തമാക്കി. 10 ഗോളുകൾ അസിസ്റ്റ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam