പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ജോഷ് ഹൾ പുറത്ത്

SEPTEMBER 28, 2024, 2:35 PM

പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഷ് ഹൾ പാകിസ്ഥാനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പയിൽ നിന്ന് പുറത്തായതായി ഇസിബി വ്യാഴാഴ്ച സ്ഥിരീകരിച്ചു.

ഈ മാസം ആദ്യം ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയ 20കാരനായ ഇടങ്കയ്യൻ പേസറിന് ഓവലിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് പരിക്കേറ്റത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ഹളളിന് നേരത്തെ തന്നെ നഷ്ടമായിരുന്നു.

ജോഷ് ഹളളിന് പകരക്കാരനെ വിളിക്കേണ്ടതില്ലെന്ന് ഇംഗ്ലണ്ട് തീരുമാനിച്ചു. ക്യാപ്ടൻ ബെൻ സ്റ്റോക്‌സിന്റെ ഫിറ്റ്‌നസിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും തീർന്നിട്ടില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒക്ടോബർ ഏഴിന് മുളട്ടാനിൽ ആരംഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam