രാജ്യത്തുടനീളം 400 ശാഖകൾ തുറക്കാൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

JUNE 24, 2024, 1:04 PM

നടപ്പു സാമ്പത്തിക വർഷം രാജ്യത്തുടനീളം 400 ശാഖകൾ തുറക്കാൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം എസ്ബിഐ 137 ശാഖകൾ തുറന്നിരുന്നു. ഇതിൽ 59 എണ്ണം  ഗ്രാമീണ മേഖലകളിലാണ്. ബാങ്കിന് മികച്ച  അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര പ്രതികരിച്ചു.

89 ശതമാനം ഡിജിറ്റൽ ഇടപാടുകളും 98 ശതമാനം ഇടപാടുകളും ബ്രാഞ്ചിന് പുറത്ത് നടക്കുന്ന സാഹചര്യമാണെങ്കിലും പുതിയ മേഖലകൾ ഉയർന്നുവരുന്നതിനാൽ  പുതിയ ശാഖകളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം എസ്ബിഐക്ക് രാജ്യത്തുടനീളം 22,542 ശാഖകളാണ് ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam