ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ ഇൻ്റൽ 15,000 തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സിഇഒ പാറ്റ് ഗെൽസിംഗർ രണ്ടാഴ്ചയ്ക്കുള്ളിൽ ബോർഡ് മീറ്റിംഗിൽ തീരുമാനം അവതരിപ്പിക്കും. ഇന്ത്യയിലെ ഇൻ്റൽ കമ്പനികളിൽ പതിമൂവായിരം പേർ ജോലി ചെയ്യുന്നു.
യുഎസിന് പുറത്ത് ഏറ്റവും കൂടുതൽ ഇൻ്റൽ ജീവനക്കാരുള്ളത് ഇന്ത്യയിലാണ്. ഇവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. ഇൻ്റൽ ജീവനക്കാരിൽ നല്ലൊരു ശതമാനം മലയാളികളാണ്. അടുത്ത വർഷത്തോടെ 15,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ ജീവനക്കാരും ആശങ്കയിലാണ്.
ഈ വർഷം കമ്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം വർഷമാണ്. സ്ഥിതി വഷളായതോടെ, ആസ്തി വിൽപ്പനയും ജോലി വെട്ടിക്കുറയ്ക്കലും ആരംഭിച്ചു. ഇൻ്റലിൻ്റെ പ്രോഗാമിങ്ങ് ചിപ്പ് യൂണിറ്റ് ALTERA പോലുള്ള ബിസിനസുകൾ വിൽക്കുന്നതും ഇതിനെ തുടർന്നാണ്.
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനും വിപണിയിലെ സ്ഥാനം പുനരുജ്ജീവിപ്പിക്കാനുമാണ് കമ്പനി ഇത്തരം പരിഷ്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാൽകോം എന്നിവയിൽ നിന്ന് ഇൻ്റൽ കടുത്ത വെല്ലുവിളികൾ നേരിടുന്നു. ഇസ്രായേലിൽ ഒരു ഫാക്ടറി തുറക്കാനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇൻ്റൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്