പ്രവാസികൾക്കായി യുഎസ് ഡോളറിലുള്ള ലൈഫ് ഇൻഷൂറൻസ് പദ്ധതികളുമായി ടാറ്റാ എഐഎ

AUGUST 30, 2024, 7:42 PM

കൊച്ചി: ടാറ്റാ എഐഎ പ്രവാസികൾക്കായി അമേരിക്കൻ ഡോളറിലുള്ള ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിച്ചു. ഇതിനായി ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്‌സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഓഫ്‌ഷോർ ബ്രാഞ്ച് ആരംഭിക്കുന്നതായും പ്രഖ്യാപിച്ചു.

ബ്രാഞ്ച് അതിന്റെ  https://international.tataaia.com എന്ന വെബ്‌സൈറ്റിലൂടെ പ്രവാസികൾക്ക് യുഎസ് ഡോളറിലുള്ള ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കും. യുഎസ് ഡോളറിൽ പോളിസി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ലൈഫ് പ്രൊട്ടക്റ്റ് സുപ്രീം എന്ന സവിശേഷ പദ്ധതിയോടെയാണ് കമ്പനി പ്രവർത്തനം ആരംഭിക്കുക.

മരണം, അപകടം, അംഗഭംഗം, മാരക രോഗങ്ങൾ തുടങ്ങിയവയ്ക്ക് നൂറു വയസു വരെ പരിരക്ഷ നൽകുന്നതാണ് ഈ പോളിസി. എൻആർഐ ഉപഭോക്താക്കൾക്ക് തങ്ങളുടെ ജീവിത ശൈലി, മെഡിക്കൽ ഹിസ്റ്ററി, ജോലി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അവരുടെ കവറേജ് ക്രമീകരിക്കുന്നതിനായി അഞ്ച് പ്ലാൻ ഓപ്ഷനുകളിൽ നിന്ന്  തെരഞ്ഞെടുപ്പു നടത്താം.
ആക്‌സിഡന്റൽ ഡെത്ത് ബെനിഫിറ്റ്, ക്രിട്ടിക്കൽ ഇൽനെസ് കവർ, സ്ഥിരമായ വൈകല്യത്തിനുള്ള പ്രീമിയം ഒഴിവാക്കൽ തുടങ്ങിയ ആഡ്ഓൺ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താനും സൗകര്യമുണ്ട്.

vachakam
vachakam
vachakam

ആഗോള ഇക്വിറ്റി വിപണികളിലെ നിക്ഷേപ അവസരങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാനുള്ള സാധ്യത നൽകുന്ന യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ഉടൻ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.   

ഗിഫ്റ്റ് സിറ്റി രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ വൻ സാധ്യതകളാണു നൽകുന്നതെന്നും വിദേശ കറൻസികളിലെ പദ്ധതികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതായും ടാറ്റാ എഐഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കി അയ്യർ പറഞ്ഞു. 

എൻആർഐ ഉപഭോക്താക്കൾക്ക് അവരുടെ കുടുംബത്തേയും പ്രതീക്ഷകളേയും സുരക്ഷിതമാക്കാനാവുന്ന വിധത്തിലുള്ള ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിക്കാനായതിൽ ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam