ഐടി-ടെക് രംഗത്ത് കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുന്നത് തുടരുന്നു. 2024 ജൂണിന്റെ ആദ്യ വാരത്തില്‍ ഐടി ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പറഞ്ഞുവിട്ടിരിക്കുന്നത്.
മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെയാണ് ബാധിച്ചത്. മിക്സ്ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ അധികവും ഉണ്ടായിരിക്കുന്നത്. ഹോളോലെന്‍സ് 2 പ്രൊജക്ട് മിക്സ്ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്