ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ച ജീവനക്കാരെ പിരിച്ചുവിട്ടു; എലോൺ മസ്‌കിനെതിരെ കേസ് 

JUNE 14, 2024, 10:22 AM

ടെസ്‌ല തലവൻ എലോൺ മസ്‌കിനെതിരെ കേസ് നൽകി ജീവനക്കാർ. ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് ആണ് സ്‌പേസ് എക്‌സിനും മേധാവി എലോൺ മസ്‌കിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനുമെതിരെ പ്രതികരിച്ച ജീവനക്കാരെ പിരിച്ചു വിട്ടു എന്നാണ് കേസ്.

2022-ൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിൻമേലാണ് കേസ്. ഇതിൽ രണ്ട് പേർ വനിതകളും മറ്റുള്ളവർ പുരുഷന്മാരുമാണ് ഉൾപ്പെടുന്നത്. മസ്കിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് കമ്പനിക്കുള്ളിൽ കത്ത് പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മസ്ക് പിരിച്ചുവിടൽ നടപടിയെടുത്തത് എന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം മസ്‌കിന്റെ പെരുമാറ്റത്തിലൂടെ സ്‌പേസ് എക്‌സിൽ സെക്‌സിസ്റ്റ് സംസ്‌കാരം വളർന്നുവെന്നും വനിതാ എഞ്ചിനീയർമാർ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങൾക്കും വിധേയരാകുന്നുവെന്നും തൊഴിലിടത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നുമാണ് പരാതിയിൽ ഉള്ളത്. ഇത് മാനസികമായി പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കാനുതകുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയുന്നു. 

vachakam
vachakam
vachakam

എന്നാൽ കമ്പനി നയങ്ങൾ ലഘിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നും 2022ലെ കത്ത് പ്രശ്‌നങ്ങൾ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് സ്‌പേസ് എക്‌സ് നല്കുന്ന വിശദീകരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam