'വലിയ ആശ്വാസം'; സിയറ നാഷണൽ ഫോറസ്റ്റിലെ ക്യാമ്പ് ഗ്രൗണ്ടിൽ നിന്ന് കാണാതായ നാലു വയസുകാരനെ 22 മണിക്കൂറിന് ശേഷം കണ്ടെത്തി 

JUNE 24, 2024, 5:05 PM

കാലിഫോർണിയ:  കാണാതായ 4 വയസുകാരനെ 22 മണിക്കൂറിന് ശേഷം കണ്ടെത്തി. സിയറ നാഷണൽ ഫോറസ്റ്റിലെ ക്യാമ്പ് ഗ്രൗണ്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. ഫോറസ്റ്റിലെ ഒറ്റപ്പെട്ട  സ്ഥലത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പിംഗ് സൈറ്റിൽ നിന്ന് ക്രിസ്റ്റ്യൻ റാമിറസ് എന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് 50 ഓളം ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന തിരച്ചിൽ-രക്ഷാസംഘം വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആണ് തിരച്ചിൽ ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ഒരു തടാകത്തിന് സമീപം ഒരു മരത്തിൻ്റെ ചുവട്ടിൽ നിന്നുമാണ് അപകടമൊന്നുമില്ലാതെ കുട്ടിയെ കണ്ടെത്തിയത്. “അവൻ വിശന്നിരിക്കുകയായിരുന്നു, കൂടാതെ കുട്ടി ഏറെ ക്ഷീണവുമായിരുന്നു, പക്ഷേ നല്ല ആരോഗ്യവാനാണ്. ഞങ്ങൾ അവന് ഒരു സാൻഡ്‌വിച്ച് നൽകി, തുടർന്ന് അമ്മയുടെയും അച്ഛന്റെയും അടുത്ത് എത്തിച്ചു എന്നാണ് ഷെരീഫിൻ്റെ ഓഫീസ് ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam