ഫ്ലോറിഡയിൽ വീശിയടിച്ച് ഹെലൻ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം, 346,000 പേർ ഇരുട്ടിൽ 

SEPTEMBER 27, 2024, 9:32 AM

ന്യൂയോർക്ക് : ഫ്ലോറിഡ തീരത്ത് വീശിയടിച്ച ഹെലൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഈ വർഷം യുഎസിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് കാറ്റഗറി 4 ആയി ശക്തിപ്രാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുമാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്ലാൻ്റയിലെ എല്ലാ സ്കൂളുകളും ഇന്നും നാളെയും അടച്ചിരിക്കും.

ഏകദേശം 200,000 ആളുകൾ വസിക്കുന്ന ഫ്‌ളോറിഡയുടെ തലസ്ഥാന നഗരമായ തലഹാസിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാം. ചില പ്രദേശങ്ങളിൽ ആളപായമുൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഡയറക്ടർ മൈക്കൽ ബ്രണ്ണൻ പറഞ്ഞു.

vachakam
vachakam
vachakam

ഭൂനിരപ്പിൽ നിന്ന് 20 അടി ഉയരമുള്ള ബിഗ് ബെൻഡ് പ്രദേശത്തിൻ്റെ ഭാഗങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. 

വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫ്ലോറിഡയിൽ 346,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ജോർജിയയിലും 13,000-ത്തിലധികം വീടുകളിൽ  വൈദ്യുതി മുടക്കമുണ്ടായതായി  റിപ്പോർട്ടുണ്ട്.

യാത്രാ തടസ്സങ്ങൾ ജനങ്ങൾ മുൻകൂട്ടി കാണണമെന്ന് ഗവർണർ ഡിസാൻ്റിസ് മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റിനെ തുടർന്ന് താമ്പാ ഇൻ്റർനാഷണൽ എയർപോർട്ടും തലഹസ്സി ഇൻ്റർനാഷണൽ എയർപോർട്ടും വ്യാഴാഴ്ച അടച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ താമസക്കാർക്കായി ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam