സീറോ മലബാർ ഫാമിലി കോൺഫറൻസ് : ബിസിനസ് സമ്മിറ്റ് ശനിയാഴ്ച

SEPTEMBER 27, 2024, 12:01 PM

ഫിലാഡൽഫിയ : സെപ്തംബർ 27ന് ആരംഭിക്കുന്ന സീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസില് ബിസിനസ് സമ്മിറ്റ് 28 ശനിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്കർ് അൽഫോൻസാ ഹാളിൽ വച്ച് നടക്കുന്നതാണ്. വിദ്യാർത്ഥികൾക്കും സംരംഭകർക്കും വാണിജ്യ വ്യവസായ തൽപരർക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് ചർച്ചകൾ ക്രമീകരിച്ചിട്ടുള്ളത്.

ജോർജ് മാത്യു സി.പി.എയുടെ നേത്യത്വത്തിൽ ന്യൂ ജേഴ്‌സി സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്‌റ്റേർലി സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് അനീഷ് ജെയിംസ്, ഡി.സി. കോർട്ട് ഐ.ടി. ഡിവിഷൻ ഡയറക്റ്റർ പിന്റോ ചാക്കോ, സാമ്പത്തിക വിദഗ്ധൻ ജിനു തര്യൻ, ഫെഡറൽ റിസേർവ് ഉദ്യോഗസ്ഥൻ സാബു ജോസഫ്  സി.പി.എ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.

ഫാമിലി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ദേവാലയമാണ്. വികാരി റവ. ഡോ. ജോർജ് ദാനവേലിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam

ജോജോ കോട്ടൂർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam