കാലിഫോര്‍ണിയയിലെ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു

SEPTEMBER 26, 2024, 2:46 PM

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ചുവരുകളില്‍ വീണ്ടും അധിക്ഷേപ സന്ദേശങ്ങളും ഭീഷണികളും പ്രത്യക്ഷപ്പെട്ടു.  'ഹിന്ദുക്കള്‍ തിരികെ പോകൂ' എന്ന ഭീഷണി സന്ദേശമാണ് സാക്രമെന്റോയിലെ ക്ഷേത്രത്തിന്റെ ചുവരില്‍ പ്രത്യക്ഷപ്പെട്ടത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസില്‍ ഹിന്ദു ക്ഷേത്രത്തില്‍ ഇത്തരം സംഭവം ഉണ്ടാകുന്നത്. ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിര്‍ ക്ഷേത്രത്തില്‍ ഈ മാസമാദ്യം വിദ്വേഷ സന്ദേശങ്ങള്‍ എഴുതി വൃത്തികേടാക്കിയിരുന്നു. 

മാത്തറിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടന്ന വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് സാക്രമെന്റോ പോലീസ് പറഞ്ഞു. പ്രതികള്‍ ക്ഷേത്രത്തിലെ ജലവിതരണ പൈപ്പുകളും മുറിച്ച് നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാര്‍ത്ഥനാ ചടങ്ങിനായി ക്ഷേത്രത്തില്‍ ഒത്തുകൂടി. ''സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകളോടെ വിദ്വേഷത്തിനെതിരെ ഞങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നു,'' ബാപ്‌സ് സംഘടന എക്സിലെ പോസ്റ്റില്‍ പറഞ്ഞു. ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും അസഹിഷ്ണുതയ്ക്കെതിരെ നിലകൊള്ളുന്നതിനും സമര്‍പ്പിതരാണെന്നും എക്സില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് സംഘടന പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യന്‍-അമേരിക്കന്‍ ജനപ്രതിനിധി സഭാംഗമായ അമി ബെറ സംഭവത്തോട് പ്രതികരിക്കുകയും അസഹിഷ്ണുതയ്ക്കെതിരെ ഒരുമിച്ചു നില്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സാക്രമെന്റോ കൗണ്ടിയില്‍ മത വര്‍ഗീയതയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് കൗണ്ടി പ്രതിനിധി എക്സില്‍ പറഞ്ഞു. എല്ലാവരും അസഹിഷ്ണുതയ്ക്കെതിരെ നിലകൊള്ളണമെന്നും സമൂഹത്തിലെ എല്ലാവര്‍ക്കും, വിശ്വാസം പരിഗണിക്കാതെ സുരക്ഷിതത്വവും ബഹുമാനവും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും സാക്രമെന്റോ കൗണ്ടി പ്രതിനിധി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam