25th മാമാങ്കത്തിന് ഡിട്രോയിറ്റ് അപ്പച്ചൻ നഗർ ഒരുങ്ങിക്കഴിഞ്ഞു

SEPTEMBER 26, 2024, 8:41 AM

ഡിട്രോയിറ്റ്: ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തിയതികളിൽ ഡിട്രോയിറ്റ് 'അപ്പച്ചൻ നഗറിൽ' വച്ച് (Pearl Event Center, 26100 Northwestern Highway Southfield, MI 48076) നടത്തപ്പെടുന്ന ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെയും സിൽവർ ജൂബിലി ആഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏകദേശം തൊണ്ണൂറ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4 മണിക്ക് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ. ഒക്ടോബർ 3ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.


vachakam
vachakam
vachakam

വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണപാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ടൂർണമെന്റ് രജിസ്‌ട്രേഷൻ ഫീസ്. വരുന്നവർക്കുള്ള താമസ സൗകര്യങ്ങൾക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾക്കായി റൂമുകൾ സ്വന്തമായി ബുക്ക് ചെയ്യുവാൻ ബന്ധപ്പെടേണ്ട ഹോട്ടലുകൾ: Hampton Inn (Southfield): 248-256-2350, Staybridge Suites (Southfield): 947-479-4747.

ഗെയിമുകളിൽ വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി മൂവായിരം ഡോളർ, രണ്ടാം സമ്മാനം രണ്ടായിരത്തി ഒരുനൂറ് ഡോളർ, മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം ആയിരത്തി ഇരുനൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഒന്നാം സമ്മാനം വലിയപറമ്പിൽ ഫാമിലിയും, രണ്ടാം സമ്മാനം ജൂബി ജെ. ചക്കുങ്കൽ (C4D Mortgage), മൂന്നാം സമ്മാനം കണക്റ്റിക്കട്ടിൽ നിന്നുമുള്ള മധു കുട്ടി, നിധിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവരും, നാലാം സമ്മാനം ജോസഫ് മാത്യു(ഫ്രണ്ട്‌സ് ഓഫ് അപ്പച്ചൻ) എന്നിവരാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: വെബ് സൈറ്റ്: 56International.com

vachakam
vachakam
vachakam

ടൂർണമെന്റ് കോർഡിനേറ്റേഴ്‌സ്: മാത്യു ചെരുവിൽ (56 ഇന്റർനാഷണൽ ചെയർമാൻ 586-206-6164), ജോസ് ഏബ്രഹാം (ടൂർണമെന്റ് ചെയർമാൻ) 248-802-8952, ജോർജ് വന്നിലം (വൈസ് ചെയർമാൻ) 248-921-9941.

എക്‌സിക്യൂട്ടീവ് കമ്മറ്റി മെംബേഴ്‌സ്: സുനിൽ എൻ. മാത്യു 734-272-5264, ജോസ് ഫിലിപ്പ് 248-767-9952, സുനിൽ മാത്യു 248-982-0177, ബിജോയ്‌സ് തോമസ് 248-761-9979, മാത്യു ചെമ്പോല 914-338-6914.

രാജു ശങ്കരത്തിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam