പ്രതിരോധ പിഴവ്: ചൈനയുടെ ആണവ അന്തര്‍വാഹിനി വെള്ളത്തില്‍ മുങ്ങിപ്പോയെന്ന് യുഎസ്

SEPTEMBER 27, 2024, 7:52 PM

വാഷിംഗ്ടണ്‍: ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ഈ വര്‍ഷമാദ്യം നിര്‍മ്മാണത്തിലിരിക്കെ വെള്ളത്തില്‍ മുങ്ങിപ്പോയെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചൈനയുടെ ഷൗ-ക്ലാസ് അന്തര്‍വാഹിനി മെയ്-ജൂണ്‍ മാസങ്ങളില്‍ ഒരു തുറമുഖത്തിലാണ് മുങ്ങിയതെന്ന് മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ അത്യാധുനിക സൈനിക സാങ്കേതിക വിദ്യകളുടെ സുരക്ഷിതത്വത്തെയും വിശ്വാസ്യതയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഈ സംഭവം, പ്രത്യേകിച്ച് ദക്ഷിണ ചൈനാ കടല്‍ പോലെയുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ആധിപത്യം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.

പ്ലാനറ്റ് ലാബ്സ് പിബിസിയില്‍ നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ് യുഎസ് പ്രതിരോധ വിദഗ്ധര്‍ വിശകലനം ചെയ്തത്. യാങ്സി നദിയിലെ വുചാങ് കപ്പല്‍ശാലയ്ക്ക് സമീപം അന്തര്‍വാഹിനി ഭാഗികമായി മുങ്ങിയിരിക്കുന്നതും ക്രെയിനുകളും രക്ഷാ ഉപകരണങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും ചിത്രങ്ങളില്‍ കാണാം. 

vachakam
vachakam
vachakam

ജൂണില്‍ എടുത്ത ചിത്രങ്ങള്‍ കപ്പല്‍ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണെന്ന് കാണിക്കുന്നു. ഓഗസ്റ്റ് മാസത്തിലെ തുടര്‍ന്നുള്ള ചിത്രങ്ങള്‍ അതേ ഡോക്കില്‍ ഒരു അന്തര്‍വാഹിനിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് അതേ കപ്പലാണോ അതോ മറ്റൊരു ഷൗ ക്ലാസ് അന്തര്‍വാഹിനിയാണോ എന്നത് വ്യക്തമല്ല.

2022-ലെ കണക്കനുസരിച്ച് ആറ് ആണവ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍, ആറ് ആണവശക്തിയുള്ള ആക്രമണ അന്തര്‍വാഹിനികള്‍, 48 ഡീസല്‍-പവര്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ എന്നിവ അടങ്ങുന്നതാണ് ചൈനയുടെ ആണവ അന്തര്‍വാഹിനി കപ്പല്‍ വ്യൂഹം. യുഎസ് മിലിട്ടറിയുടെ കണക്കുകള്‍ പ്രകാരം 2025 ഓടെ ചൈനയുടെ കപ്പല്‍ വ്യൂഹത്തില്‍ 65 അന്തര്‍വാഹിനികളുണ്ടാവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam