പിറവം വാർഷിക സംഗമം ഒക്ടോബർ 6ന് കേരള സെന്ററിൽ

SEPTEMBER 26, 2024, 11:54 AM

ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്റർ ഓഡിറ്റോറിയത്തിൽ (1824 FAIRFAX ST ELMONT NEWYORK 11003) വച്ച്  ഒക്ടോ. 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പിറവത്തും പരിസരത്തും ഉള്ള സ്‌നേഹിതരുടെ ഒരു കൂട്ടായ്മയാണ് ഈ കുടുംബ സംഗമം. 29 വർഷങ്ങൾ പിന്നിട്ട അസോസിയേഷൻ പിറവം നിവാസികളുടെ ഒരു സൗഹൃദ സംഗമമാണ്.റവ. ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്‌കോപ്പാ രക്ഷാധികാരിയായിട്ടുള്ള സംഗമത്തിന്റെ പ്രസിഡന്റ് മാത്യൂസ് പെരിങ്ങാമലയുടെ നേതൃത്വത്തിൽ വാർഷിക സംഗമത്തിന്റെ വിജത്തിനായി പ്രവർത്തിക്കുന്നു.

പിറവത്തും പരിസരത്തും പല തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ഇക്കാലയളവിൽ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നിവാസികളായ സ്‌നേഹിതർ എല്ലാവരും കുടുംബസമേതം ഈ വാർഷിക സംഗമത്തിൽ പങ്കെടുക്കാൻ പ്രിയപെട്ടവരെ ക്ഷണിക്കുന്നു. 'പിറവത്ത് എന്തുണ്ട് വിശേഷം' പരിപാടിക്കു പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും, സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് മാത്യൂസ് പെരിങ്ങാമല 516 -728 -7695, ഷാജി 516 -312 -5042.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam