യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച മൂന്ന് ഇറാന്‍ പൗരന്‍മാര്‍ക്കെതിരെ കുറ്റം ചുമത്തി

SEPTEMBER 28, 2024, 3:14 AM

വാഷിംഗടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഹാക്ക് ചെയ്യുകയും നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്  ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ ചെറുക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമാണ് കുറ്റപത്രം.

മസൂദ് ജലീലി, സെയ്ദ് അലി അഘാമിരി, യാസര്‍ ബലാഗി എന്നീ മൂന്ന് പേര്‍ ട്രംപിന്റെ പ്രചാരണത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായി അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

vachakam
vachakam
vachakam

''ഈ തിരഞ്ഞെടുപ്പിനിടെ കൂടുതല്‍ ആക്രമണാത്മകമായ ഇറാനിയന്‍ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ കാണുന്നു,'' അദ്ദേഹം പറഞ്ഞു.

മൂന്ന് പേരും വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി കാമ്പെയ്ന്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു. ഇമെയിലുകളും മറ്റ് ആന്തരിക രേഖകളും മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കി. പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അവര്‍ മാധ്യമങ്ങള്‍ക്കും മറ്റും വിവരങ്ങള്‍ ചോര്‍ത്തി.

അതേസമയം മുന്‍ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam