യുഎസിലെ ഉക്രെയ്ൻ അംബാസഡറെ നീക്കം ചെയ്യണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ

SEPTEMBER 26, 2024, 9:06 AM

വാഷിംഗ്ടൺ: യുഎസിലെ ഉക്രെയ്ൻ അംബാസഡറെ നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് സെലൻസ്‌കിയോട് ആവശ്യപ്പെട്ട് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.

പെൻസിൽവാനിയയിലെ ഒരു വെടിമരുന്ന് പ്ലാൻ്റിലേക്കുള്ള സെലെൻസ്‌കിയുടെ സന്ദർശനം വിവാദമായതിന് പിന്നാലെയാണ് ജോൺസണിന്റെ   ആവശ്യം.

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനി ഡൊണാൾഡ് ട്രംപുമായി അടുപ്പമുള്ള ജോൺസൺ,  പ്ലാൻ്റ് പര്യടനത്തിലേക്ക് ഒരു റിപ്പബ്ലിക്കൻമാരെയും ക്ഷണിച്ചിട്ടില്ലെന്നും ഇത് അംബാസഡർ ഒക്സാന മാർക്കറോവ സംഘടിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇത്തരം വ്യാവസായിക പ്ലാൻ്റുകൾ സ്ഥിതി ചെയ്യുന്ന ജില്ലയെ പ്രതിനിധീകരിക്കുന്ന ഹൗസ്, സെനറ്റ് അംഗങ്ങളെ ക്ഷണിക്കുന്നത് സാധാരണ നടപടിക്രമമാണെന്നാണ് സൈനിക ഉദ്യോഗസ്ഥൻ പറയുന്നത്.

സംസ്ഥാന ഗവർണർ ജോഷ് ഷാപ്പിറോ, സെന. ബോബ് കേസി, ജില്ലയിലെ ജനപ്രതിനിധി മാറ്റ് കാർട്ട്‌റൈറ്റ്, എല്ലാ ഡെമോക്രാറ്റുകളും സന്ദർശനത്തിൽ പങ്കെടുത്തു. ബൈഡൻ്റെ ജന്മനാടായ സ്ക്രാൻ്റണിലാണ് പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്.

റഷ്യൻ കരസേനയെ പ്രതിരോധിക്കാനുള്ള തൻ്റെ രാജ്യത്തിൻ്റെ പോരാട്ടത്തിന് ഏറ്റവും നിർണായകമായ ആയുധങ്ങൾ  നിർമ്മിക്കുന്ന തൊഴിലാളികൾക്ക് നന്ദി പറയാനാണ്  സെലെൻസ്കി സ്ക്രാൻ്റൺ ആർമി വെടിമരുന്ന് പ്ലാൻ്റ് സന്ദർശിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam