സീറോ മലബാര്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ അല്‍മായ സെമിനാറും ചര്‍ച്ചകളും സെപ്തംബര്‍ 28 ശനിയാഴ്ച

SEPTEMBER 28, 2024, 5:49 AM

ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതല്‍ 29 ഞായറാഴ്ച വരെ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളെ പ്രതിനിധികരിച്ച് വൈദിക ശ്രേഷ്ഠരും വിശ്വാസികളുമായ നിരവധിപ്പേര്‍ എത്തിച്ചേരും. ജൂബിലി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 27 ന് ഷിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരിതെളിക്കും.



ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കൂര്‍ബാനക്ക് ശേഷം 11:00 മണിക്ക് സെമിനാര്‍ ആരംഭിക്കും. ജോര്‍ജ്ജ് ഓലിക്കല്‍ ചെയര്‍ പേഴ്സണായ സെമിനാറിന് റവ: വികാരി ജനറാള്‍ ജോണ്‍ മേലേപ്പുറം, ജോയി കുറ്റിയാനി എന്നിവര്‍ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് ദാനവേലിയുടെയും കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂവിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.


ജോര്‍ജ്ജ് ഓലിക്കല്‍

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam