ഓൺലൈൻ തട്ടിപ്പുകാർ കുടുങ്ങും; ഡിജിറ്റൽ പേയ്‌മെൻ്റ് ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ ആർബിഐ

JUNE 7, 2024, 6:22 PM

ഓൺലൈൻ പേയ്‌മെൻ്റ് തട്ടിപ്പുകാർ സൂക്ഷിക്കുക. നിങ്ങളുടെ തട്ടിപ്പുകൾ ഇനി അത്ര എളുപ്പമാകില്ല. തട്ടിപ്പുകാരെ നിയന്ത്രിക്കാൻ ആർബിഐ ഡിജിറ്റൽ പേയ്‌മെൻ്റ് ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നു.

 യുപിഐ, ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ തടയാനാണ് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വശങ്ങൾ പരിശോധിക്കാൻ ആർബിഐ ഒരു സമിതി രൂപീകരിച്ചു.

ഡിജിറ്റൽ പണമിടപാട് സംവിധാനം വിശദമായി പരിശോധിക്കാനാണ് സമിതി രൂപീകരിക്കുന്നത്. എൻപിസിഐയുടെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭയ് ഹൂഡയാണ് സമിതിയുടെ അധ്യക്ഷൻ. ഇവരെ കൂടാതെ എൻപിസിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളും സമിതിയിൽ ഉൾപ്പെടും.

vachakam
vachakam
vachakam

ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, പേയ്‌മെൻ്റ് തട്ടിപ്പ് കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam