ഒടുവിൽ ഗ്രീൻ സിഗ്നൽ; പാരീസ് ഒളിംപിക്സിൽ 'ബ്രേക്കിങ് ഡാൻസ്' മത്സര ഇനമാകും

JUNE 24, 2024, 6:47 PM

പാരീസ്: ഇത്തവണത്തെ പാരീസ് ഒളിമ്പിക്‌സിൽ മത്സര ഇനമായി ബ്രേക്ക് ഡാൻസ്. 1970-കളിൽ ഹിപ്-ഹോപ്പ് സംസ്കാരത്തിൽ ഉടലെടുത്ത ഒരു കലാരൂപമാണ്  ബ്രേക്ക് ഡാൻസ്.

പഴയ ചില ധാരണകളെ തകർക്കാനുള്ള മത്സരമായാണ് ഇത്തവണ ബ്രേക്ക് ഡാൻസ് ഒരുക്കിയിരിക്കുന്നതെന്ന് ഒളിമ്പിക് അധികൃതർ പറയുന്നു. അതുകൊണ്ടാണ് മത്സരത്തിന് ബ്രേക്കിംഗ് എന്ന പേര് നൽകിയിരിക്കുന്നത്.

അഞ്ച് ജഡ്ജുമാർ അടങ്ങിയ പാനലായിരിക്കും ഒളിംപിക്സിൽ മത്സരാർത്ഥികൾക്ക് മാർക്കിടുക. ക്രിയേറ്റിവിറ്റി, പേഴ്‌സണാലിറ്റി, ടെക്‌നിക്, വെറൈറ്റി, പെർഫോർമേറ്റിവിറ്റി, മ്യൂസിക്കാലിറ്റി എന്നിങ്ങനെ ആറുവിഭാഗങ്ങളിലാണ് പോയിന്റ് നൽകുന്നത്.

vachakam
vachakam
vachakam

ടെക്‌നിക്, പെർഫോർമേറ്റിവിറ്റി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി 60 ശതമാനം പോയിന്റുണ്ടാകും. മറ്റ് മൂന്ന് വിഭാഗങ്ങളിലായി 40 ശതമാനവും. 2018-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ മത്സര ഇനമായി ബ്രേക്ക് ഡാൻസിനെ തിരഞ്ഞെടുത്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam