ചന്ദ്രബാബു നായിഡുവിൻ്റെ പ്രസ്താവനയ്ക്ക് ശേഷം മിനിറ്റുകൾക്കകം ഉയർന്ന് ഓഹരി വിപണി 

JUNE 5, 2024, 5:27 PM

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ  ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു എൻഡിഎയ്ക്ക് പാർട്ടിയുടെ പിന്തുണയും പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഉയർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ തിരിച്ചടി നേരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പിക്കുള്ള പിന്തുണയെക്കുറിച്ച് തനിക്ക് ഉറപ്പില്ല എന്ന അവകാശവാദങ്ങൾക്ക് വിരുദ്ധമായി തൻ്റെ പാർട്ടി “എൻഡിഎയ്‌ക്കൊപ്പമാണ്” എന്നാണ് ടിഡിപി നേതാവ് പ്രതികരിച്ചത്. “ഞാൻ അനുഭവപരിചയമുള്ള ആളാണ്, ഈ രാജ്യത്ത് നിരവധി രാഷ്ട്രീയ മാറ്റങ്ങൾ ഞാൻ കണ്ടു. ഞങ്ങൾ എൻഡിഎയിലാണ്, ഞാൻ എൻഡിഎ യോഗത്തിന് പോകുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ ബിഎസ്ഇ സെൻസെക്‌സ് 73,851 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തി, ചൊവ്വാഴ്ചത്തെ ക്ലോസിനെതിരെ 1.90 ശതമാനം ഉയർന്നു. ടിഡിപി നേതാവിൻ്റെ പ്രസ്താവന വന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ബാങ്ക് നിഫ്റ്റി സൂചിക 48,000 ലെ ഉയർന്ന നിലവാരത്തിലെത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam