ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടം; സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ

JUNE 7, 2024, 6:30 PM

ആർബിഐയുടെ ധനനയ പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണിയിൽ വീണ്ടും കുതിപ്പ്. സെൻസെക്‌സ് 1500 പോയൻ്റിലധികം ഉയർന്നു. നിഫ്റ്റിയാകട്ടെ 23,300 നിലവാരത്തിലെത്തുകയും ചെയ്തു.

പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ, ബാങ്കുകൾ, ഓട്ടോകൾ, റിയൽ എസ്റ്റേറ്റ് എന്നിവയുടെ ഓഹരികൾ ഏകദേശം എട്ട് ശതമാനം ഉയർന്നു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 7.68 ലക്ഷം കോടി ഉയര്‍ന്ന് 423.57 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്.

vachakam
vachakam
vachakam

ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.എല്ലാ സെക്ടറല്‍ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2 ശതമാനവും സ്‌മോള്‍ ക്യാപ് രണ്ട് ശതമാനവും ഉയര്‍ന്നു.

ഡോളറിനെതിരെ 15 പൈസ വർധിച്ച് രൂപയും നില മെച്ചപ്പെടുത്തി. 83.38 ആണ് വിനിമയനിരക്ക്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരികളിൽ വൻ കുതിപ്പുണ്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam