കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്

JUNE 24, 2024, 6:18 PM

എറണാകുളം: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്ബനിക്ക് കൈമാറുന്നതില്‍ കൂടുതല്‍ ചർച്ചകള്‍ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

പദ്ധതിയില്‍ വാട്ടർ അതോറിറ്റിക്ക് തന്നെയാകും മുഖ്യറോള്‍. ടെണ്ടറിനേക്കാള്‍ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കുടിവെള്ള വിതരണ ചുമതല വാട്ടർ അതോറിറ്റിയില്‍ നിന്ന് വിദേശ കമ്ബനിക്ക് കൈമാറുന്നതാണ് പദ്ധതി. പത്ത് വർഷത്തേക്കാണ് കുടിവെള്ള വിതരണത്തിന് വിദേശകമ്ബനിക്ക് ചുമതല നല്‍കുന്നത്. സോയൂസ് എന്ന വിദേശ കമ്ബനിക്കാണ് ചുമതല.

vachakam
vachakam
vachakam

കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റർ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. 1.46 ലക്ഷം ഉപഭോക്താക്കള്‍ക്ക് പുതിയ വാട്ടർ മീറ്റർ, പമ്ബിംഗ് സ്റ്റേഷനുകളുടെ നവീകരണം, 190 ദശലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ പ്ലാന്‍റ് എന്നിവയാണ് പദ്ധതിയിലുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam