100 ടൺ സ്വർണം യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടു വന്നതെന്തിന്?

JUNE 10, 2024, 8:11 PM

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയിൽ സൂക്ഷിച്ചിരുന്ന 100 മെട്രിക് ടൺ സ്വർണം ഈയടുത്താണ് ഇന്ത്യയിലേയ്ക്ക് മാറ്റിയത്. 1991 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്. 2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം റിസർവ് ബാങ്കിൻ്റെ ആകെ സ്വർണ്ണ ശേഖരം 822.10 മെട്രിക് ടൺ ആണ്. ഇതിൻ്റെ വലിയൊരു ഭാഗം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയ്ക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഓഹരി പങ്കാളിത്തമുണ്ട്.

100 മെട്രിക് ടൺ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതോടെ രാജ്യത്ത് സംഭരിച്ചിരിക്കുന്ന സ്വർണം ഇപ്പോൾ 408 മെട്രിക് ടണ്ണിൽ കൂടുതലായി. ഏകദേശം അത്രയും തന്നെ സ്വർണം വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്. ഈ വ്യാഴാഴ്ച പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 308 മെട്രിക് ടണ്ണിലധികം സ്വർണം ഇന്ത്യയിൽ നോട്ടുകളുടെ ബാക്കിങ് ആയി കരുതിയിട്ടുണ്ട്. അതേസമയം 100.28 ടൺ പ്രാദേശികമായി ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി കൈവശം വച്ചിട്ടുമുണ്ട്. മൊത്തം സ്വർണ ശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.

ആർബിഐ വിദേശത്ത് സ്വർണം സൂക്ഷിക്കുന്നത് എന്തിന്?

vachakam
vachakam
vachakam

അടുത്തിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഈ നീക്കത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി. അതായത്  രാജ്യത്ത് ആവശ്യത്തിന് സംഭരണ ​​ശേഷിയുണ്ടെന്നും അതിനാൽ ശേഖരത്തിന്റെ  ഒരു ഭാഗം  സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചു,അതിൽ കൂടുതലൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനായി ഇന്ത്യ തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം ആയി കൊടുത്തിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും, യുകെയിൽ സ്വർണം സൂക്ഷിക്കാൻ ആർബിഐ തീരുമാനിച്ചു. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണം വ്യാപാരത്തിനും വിനിമയത്തിനും വരുമാനം നേടുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കാമെന്നതിനാലാണ് ഇത് ചെയ്തത്.

ആർബിഐ രാജ്യാന്തര വിപണികളിൽ നിന്ന് സ്വർണം വാങ്ങുകയും അത് വിദേശത്ത് സംഭരിക്കുകയും ചെയ്യുന്നത് ഈ ഇടപാടുകൾ സുഗമമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെ സ്വർണം സംഭരിക്കുന്നത്തിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ ആസ്തികൾ മരവിപ്പിച്ചത് ഇത്തരത്തിലുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരുന്നു .യുകെയിൽ നിന്ന് സ്വർണം ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഒരു കാരണവും ഇതാകാം.

vachakam
vachakam
vachakam

കഴിഞ്ഞ മാസം പുറത്തിറക്കിയ സാമ്പത്തിക വർഷത്തിലെ സെൻട്രൽ ബാങ്കിൻ്റെ വാർഷിക റിപ്പോർട്ട് പ്രകാരം, 308 മെട്രിക് ടണ്ണിലധികം സ്വർണം ഇന്ത്യയിൽ നോട്ടുകളുടെ ബാക്കിങ് ആയി കരുതിയിട്ടുണ്ട്. അതേസമയം 100.28 ടൺ പ്രാദേശികമായി ബാങ്കിംഗ് വകുപ്പിൻ്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നു. മൊത്തം സ്വർണശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam