ക്രെഡിറ്റ് കാർഡ് ബില്ലിന് മേൽ പിടിമുറുക്കി ആർബിഐ; ക്രെഡ്, ഫോൺപേ ആപ്പുകൾക്ക് മുട്ടൻ പണി 

JUNE 22, 2024, 7:36 PM

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു. അതായത് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ റിസർവ് ബാങ്കിൻ്റെ കേന്ദ്രീകൃത ബില്ലിംഗ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിൻടെക് കമ്പനികളെ ബാധിക്കും.

ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ ഫിന്‍ടെക് കമ്ബനികള്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. ജൂലൈ ഒന്നു മുതൽ നിയന്ത്രണം നിലവിൽ വരും.

ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളില്‍ ഭാരത് ബില്ല് പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) പ്രവര്‍ത്തനക്ഷമമായിട്ടില്ല. 

vachakam
vachakam
vachakam

നിലവിൽ അഞ്ച് കോടിയിലധികം ക്രെഡിറ്റ് കാർഡുകൾ ഈ ബാങ്കുകളിൽ നിന്ന് ഇടപാടുകാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ക്രെഡിറ്റ് കാർഡ് ഇടപാടുകളും ജൂൺ 30ന് മുമ്പ് ബിബിപിഎസ് വഴി നടത്തണമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.

ഫോണ്‍പേയും ക്രെഡും ബിബിപിഎസ് അംഗങ്ങളാണെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജൂണ്‍ 30ന് ശേഷം പണമിടപാട് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഈ കമ്ബനികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ വായ്പ നല്‍കുന്നവര്‍ ആര്‍ബിഐ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam