മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്‌എഫ് പ്രതിഷേധം

JUNE 24, 2024, 6:00 PM

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്‌എഫ് പ്രതിഷേധം. കണ്ണൂർ പാപ്പിനിശേരി എഇഒ ഓഫീസാണ് പ്രതിഷേധക്കാർ പൂട്ടിയിട്ടത്.

പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായി.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകള്‍ രംഗത്തുണ്ട്. എസ്‌എഫ്‌ഐ ഉള്‍പ്പെടെ പ്രതിഷേധവുമായി മലപ്പുറം കലക്‌ട്രേറ്റില്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

അതിനിടെ എസ്‌എഫ്‌ഐ പ്രതിഷേധത്തെ പരിഹസിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പ്രതികരിച്ചിരുന്നു. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ. കുറച്ച്‌ ഉഷാറായിവരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

അതേസമയം നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam