മുംബൈ: മൊബൈല്‍ ഫോണില്‍ മെസേജിങ് ആപ്പ് ആയ സ്നാപ്പ് ചാറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
പെണ്‍കുട്ടി മൊബൈലില്‍ സ്നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പിതാവ് മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ ആണ് തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്