കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ അവസാന വാരം അവതരിപ്പിക്കും

JUNE 17, 2024, 1:00 AM

ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ അവസാന വാരം അവതരിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 20-ന് വ്യവസായ സംഘടനകളുമായി ധനമന്ത്രി ബജറ്റിന് മുമ്പുള്ള കൂടിയാലോചനകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

നിര്‍മല സീതാരാമനുമായുള്ള പ്രീ-ബജറ്റ് കൂടിയാലോചനയ്ക്ക് മുന്നോടിയായി ജൂണ്‍ 18 ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. 2024-25 ബജറ്റ് മൂന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ട അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

സമീപഭാവിയില്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനും 2047 ഓടെ രാജ്യത്തെ 'വികസിത് ഭാരത്' ആക്കി മാറ്റുന്നതിനുമുള്ള അതിവേഗ പരിഷ്‌കാരങ്ങള്‍ക്കുള്ള നടപടികള്‍ സാമ്പത്തിക അജണ്ടയില്‍ ഉള്‍പ്പെടും.

vachakam
vachakam
vachakam

2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതമായ 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബജറ്റ് 2024 സംബന്ധിച്ച പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം ടേമിലെ പ്രധാന മുന്‍ഗണനകളില്‍ കാര്‍ഷിക മേഖലയിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ ഉള്‍പ്പെടുന്നു.

തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടക്കാനൊരുങ്ങുകയാണ് ധനമന്ത്രി. ആറ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന ദേശായി തുടര്‍ച്ചയായി ആറ് ബജറ്റുകളാണ് അവതരിപ്പിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ ധനമന്ത്രിയായ ഏക വനിത കൂടിയാണ് നിര്‍മല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam