ശ്രീലങ്കയുടെ ഹെഡ്‌കോച്ച് ക്രിസ് സിൽവർവുഡ് രാജിവച്ചു

JUNE 28, 2024, 2:14 PM

ക്രിസ് സിൽവുഡ് ശ്രീലങ്കയുടെ ഹെഡ്‌കോച്ച് സ്ഥാനം രാജിവച്ചതുമായി സംബന്ധിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്എൽസി) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

കഴിഞ്ഞ മൂന്ന് ഐസിസി ഇവന്റുകളിലും ശ്രീലങ്ക ഗ്രൂപ്പ്‌സ്റ്റേജ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ ശ്രീലങ്ക ശ്രമിക്കുന്നുണ്ട്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നു വെളിപ്പെടുത്തിയാണ് സിൽവർവുഡ് ഇപ്പോൾ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

'ഒരു അന്താരാഷ്ട്ര പരിശീലകനായിരിക്കുക എന്നതിനർത്ഥം പ്രിയപ്പെട്ടവരിൽ നിന്ന് വളരെക്കാലം അകന്നിരിക്കുക എന്നതാണ്. എന്റെ കുടുംബവുമായുള്ള ദീർഘമായ സംഭാഷണങ്ങൾക്ക് ശേഷം ഹൃദയഭാരത്തോടെ, നാട്ടിലേക്ക് മടങ്ങാനും അവർക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാനുമുള്ള സമയമാണിതെന്ന് എനിക്ക് തോന്നുന്നു. ഞാൻ ശ്രീലങ്കൻ കളിക്കാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. പരിശീലകരും ബാക്ക്‌റൂം സ്റ്റാഫും മാനേജ്‌മെന്റും എല്ലാം എനിക്ക് വലിയ പിന്തുണ നൽകി' അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam