ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

JUNE 30, 2024, 8:21 PM

2024ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. കളിക്കാര്‍ക്കും പരിശീലകര്‍ക്കും മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ മുഴുവന്‍ ടീമിനും 125 കോടി രൂപ സമ്മാനത്തുകയായി നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. മികച്ച നേട്ടം കൈവരിച്ച ടീമിനെ മുഴുവന്‍ അഭിനന്ദിച്ചുകൊണ്ടാണ് ജയ് ഷാ തന്റെ എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

''2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍!,' ജയ് ഷാ തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.

ജൂണ്‍ 29 ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, വിരാട് കോഹ്ലി (59 പന്തില്‍ 76), അക്ഷര്‍ പട്ടേല്‍ (31 പന്തില്‍ 47) എന്നിവരുടെ മിന്നുന്ന ഇന്നിംഗ്സുകളുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 176/7 എന്ന മികച്ച സ്‌കോര്‍ രേഖപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.  

vachakam
vachakam
vachakam

ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) 2024 ലെ ടി20 ലോകകപ്പില്‍ 11.25 മില്യണ്‍ ഡോളര്‍ റെക്കോഡ് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കിരീട വിജയികളായതിനാല്‍, ഇന്ത്യയ്ക്ക് 2.45 ദശലക്ഷം ഡോളര്‍ (20.40 കോടി രൂപ) ലഭിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്. ടൂര്‍ണമെന്റിലെ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ഡോളര്‍ (10.67 കോടി രൂപ) ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam