ഇന്ത്യൻ ടീം പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും: ജയ്ഷാ

JULY 1, 2024, 2:47 PM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരാണെന്ന് ഉടൻ തീരുമാനിക്കും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ഒരു പുതിയ പരിശീലകനെ ടീമിന് ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഗൗതം ഗംഭീർ, ഡബ്ല്യുവി രാമൻ എന്നിവരാണ് കോച്ചാവാൻ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ പരിശീലകൻ ആയിരുന്ന ദ്രാവിഡ് ഈ ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞിരുന്നു.

ഇന്ത്യ ശ്രീലങ്ക പരമ്പരയ്ക്ക് പോകുമ്പോൾ ആകും പുതിയ കോച്ച് ചുമതലയേൽക്കുക. അതിനുമുമ്പ് നടക്കുന്ന സിംബാബ്‌വെ പരമ്പരയിൽ ലക്ഷ്മൺ ആകും ഇന്ത്യയുടെ കോച്ച്.

'സിഎസി അഭിമുഖം നടത്തി രണ്ട് പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവർ തീരുമാനിക്കുന്നത് എന്താണോ ഞങ്ങൾ അതിലൂടെ മുന്നോട്ടു പോകും. ശ്രീലങ്കൻ പരമ്പരയിൽ പുതിയ പരിശീലകൻ എത്തും' ജയ് ഷാ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam