കോപ്പ അമേരിക്ക ഗ്രൂപ്പ് സിയിലെ യുഎസിനെ ഒരു ഗോളിന് തോൽപ്പിച്ച് ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ ഒൻപതു പോയിന്റുമായി ക്വാർട്ടറിലെത്തി. 66-ാം മിനിറ്റിൽ മതിയാസ് ഒലിവേരയാണ് ഉറുഗ്വെയുടെ ഗോൾ നേടിയത്. ഉറുഗ്വെക്കൊപ്പം യുഎസും പൊരുതി കളിച്ചെങ്കിലും ഗോളുകളൊന്നും നേടാനായില്ല. യുഎസ് ഉറുഗ്വെയോടു തോറ്റതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി.
ഇതേ ഗ്രൂപ്പിൽ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് പനാമ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് പനാമ ക്വാർട്ടർ ഉറപ്പിച്ചത്. കോപ്പയിൽ പനാമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച പനാമയ്ക്ക് നിലവിൽ ആറു പോയിന്റുകളുണ്ട്. ബൊളീവിയയ്ക്കെതിരെ മത്സരത്തിന്റെ 22-ാം മിനിറ്റിൽ ജോസെ ഫജാർഡോയിലൂടെ പനാമ ആദ്യം ലീഡെടുത്തു.
എന്നാൽ രണ്ടാം പകുതിയിൽ ബ്രൂണോ മിറാൻഡയുടെ രണ്ടാം പകുതിയിലെ ഗോളിൽ ബൊളീവിയ സമനില പിടിച്ചു. 79-ാം മിനിറ്റിൽ എഡ്വാർഡോ ഗറേറോയുടെ വകയായിരുന്നു പനാമയുടെ സമനില ഗോൾ. മത്സരത്തിന്റെ അധിക സമയത്ത് സെസാർ യാനിസും ലക്ഷ്യം കണ്ടതോടെ പനാമ വിജയമുറപ്പിച്ചു. ഇതു രണ്ടാം തവണയാണ് പനാമ കോപ്പ അമേരിക്ക കളിക്കാനെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്