ഓപ്പൺ പ്ലേയിൽ ഇതുവരെ ഗോൾ നേടാതെ ഫ്രാൻസ് യൂറോകപ്പ് ക്വാർട്ടറിൽ

JULY 2, 2024, 2:03 PM

യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിന്റെ പ്രതിരോധ താരം ജാൻ വെർഗന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. ഫ്രാൻസ് ഈ യൂറോ കപ്പിൽ ഇതുവരെ ഓപ്പൺ പ്ലേയിൽ നിന്നും ഒരു ഗോൾ പോലും നേടിയിട്ടില്ല.

ഇതുവരെ നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളാണ് ഫ്രാൻസ് നേടിയത്. രണ്ട് സെൽഫ് ഗോളുകളും ഒരു പെനാൽറ്റി ഗോളും. ഓസ്ട്രിയയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒരു ഗോളിനാണ് ഫ്രാൻസ് വിജയിച്ചത്. ഓസ്ട്രിയൻ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളാണ് ടീമിന് നേട്ടമായത്. നെതർലൻഡ്‌സിനെതിരായ രണ്ടാം മത്സരം ഗോൾരഹിതസമനിലയിൽ അവസാനിച്ചു.

അവസാനഗ്രൂപ്പ് മത്സരത്തിൽ പോളണ്ട് സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. എംബാപ്പെ പെനാൽറ്റിയിൽ ഗോൾ നേടി. പ്രീക്വാർട്ടറിലും സെൽഫ് ഗോൾ തുണച്ചു. അതോടെ ടൂർണമെന്റിൽ ഓപ്പൺ പ്ലേയിൽ നിന്ന് ഒരു ഗോൾ  പോലും നേടാനായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam