പത്തരമാറ്റ് വിജയവുമായി ഇന്ത്യൻ വനിതകൾ

JULY 2, 2024, 6:46 PM

ചെന്നൈ: റെക്കാഡുകൾ കടപുഴകിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം വേദിയായ ടെസ്റ്റിന്റെ അവസാന ദിനം ദക്ഷിണാഫ്രിക്ക ഉയർത്തിയ 37 റൺസിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറിൽ ഇന്ത്യ മറികടന്നു. സ്‌കോർ: ഇന്ത്യ 603/6 ഡിക്ലയേർഡ്,37/0. ദക്ഷിണാഫ്രിക്ക 266/10, 373/10.4

മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 232/2 എന്ന നിലയിൽ ഫോളോൺ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 373 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ലൗറ വോൾവാർട്ട് (122) ഇന്നലെ സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേടിയ നാദിൻ ക്ലർക്കും (62) തിളങ്ങി ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 155 ഓവറോളം നീണ്ടു.

ഇന്ത്യയ്ക്കായി അദ്യ ഇന്നിംഗ്‌സിൽ 8 വിക്കറ്റ് നേടിയ സ്‌നേഹ റാണ രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് നേടി. ദീപ്തി ശർമ്മ, രാജേശ്വി ഗെയ്ക്‌വാദ് എന്നിവരും 2 വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

വെറും 37 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥനയ്ക്ക് പകരം ശുഭ സതീഷാണ് (13) ഷെഫാലി വെർമയ്‌ക്കൊപ്പം (24) ഓപ്പണറായി എത്തിയത്. ഇരുവരും അനായാസം ഇന്ത്യയെ വിജയലക്ഷ്യത്തിലെത്തിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam