റെക്കോർഡ് കാഴ്ചക്കാരുമായി ഡിസ്‌നി+ഹോട്‌സ്റ്റാർ

JULY 2, 2024, 2:41 PM

ടി20 ലോകകപ്പ് 2024ൽ ടീം ഇന്ത്യ കപ്പുയർത്തിയപ്പോൾ റെക്കോർഡിട്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്സ്റ്റാർ. ബാർബഡോസിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് 5.3 കോടി കൺകറന്റ് കാഴ്ചക്കാരുണ്ടായി എന്നാണ് കണക്ക്. ഈ ലോകകകപ്പിലെ ഏറ്റവും ഉയർന്ന നമ്പറുകളാണിത്. ആത്മാർപ്പണവും അവിശ്വസനീയമായ കഴിവും കൊണ്ട് ടീം ഇന്ത്യ ലക്ഷക്കണക്കിനാളുകൾക്ക് അഭിമാനവും സന്തോഷവും നൽകി എന്ന് ഡിസ്‌നി+ഹോട്സ്റ്റാർ ഇന്ത്യ തലവൻ സജിത് ശിവാനന്ദൻ പറഞ്ഞു. നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തുന്നത് കാണാനാണ് ആരാധകർ ഹോട്സ്റ്റാറിലേക്ക് ഒഴുകിയെത്തിയത്.

ടി20 ലോകകപ്പ് ഫൈനലിൽ റെക്കോർഡ് കാഴ്ചക്കാരെ ലഭിച്ച സന്തോഷം ഡിസ്‌നി+ഹോട്സ്റ്റാർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. 2023 നവംബർ 19ലെ തോൽവി ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർത്തിരുന്നു.

എന്നാൽ 2024 ജൂൺ 29ന് ടീം ഇന്ത്യ അവസാനം വരെ അപരാജിതരായി നിന്നു. വെറുമൊരു കപ്പ് നേടുകയായിരുന്നില്ല, കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം എക്കാലത്തേയും കരുത്തോടെ സ്വന്തമാക്കുകയായിരുന്നു. സമയം തകർന്ന എല്ലാ ഹൃദയത്തെയും സുഖപ്പെടുത്തും. ടീം ഇന്ത്യയുടെ വിജയമാണ് നമ്മുടെയും അത് ആഘോഷിക്കുക എന്നും ഹോട്സ്റ്റാർ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam