ആൽവരസും ഒട്ടമെൻഡിയും ടീമിൽ; അർജന്റീന ഒളിമ്പിക്സ് ഫുട്ബോൾ ടീം പ്രഖ്യാപിച്ചു

JULY 3, 2024, 6:41 PM

പാരിസ് ഒളിമ്ബിക്സിനുള്ള ഫുട്ബാള്‍ ടീമിനെ പ്രഖ്യാപിച്ച്‌ അർജന്‍റീന. 2022ല്‍ ഖത്തർ ലോകകപ്പ് നേടിയ ടീമിലെ നാലു താരങ്ങള്‍ സ്ക്വാഡിലുണ്ട്.

അണ്ടർ-23 ടീമാണ് കളിക്കുന്നതെങ്കിലും ഈ പ്രായപരിധിയില്‍പ്പെടാത്ത മൂന്നു സീനിയർ താരങ്ങള്‍ക്ക് കളിക്കാനാകും. ജൂലിയൻ അല്‍വാരസ്, നികോളാസ് ഒട്ടമെൻഡി, ഗോള്‍കീപ്പര്‍ ജെറോനിമോ റുല്ലി എന്നിവരാണ് സ്ക്വാഡിലെ സീനിയർ താരങ്ങള്‍. 

നേരത്തെ സൂപ്പർതാരം ലയണല്‍ മെസ്സി ഒളിമ്ബിക്സ് ടീമിനൊപ്പം കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് താരം തന്നെ വാർത്തകള്‍ നിഷേധിച്ച്‌ രംഗത്തെത്തി. നിലവില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കൊപ്പം കളിക്കുന്ന മെസ്സി പരിക്കിന്റെ പിടിയിലാണ്.

vachakam
vachakam
vachakam

18 അംഗ ഒളിമ്ബിക്സ് ടീമിനെ പരിശീലിപ്പിക്കുന്നത് മുൻതാരം ഹാവിയർ മഷെറാനോയാണ്. നിലവില്‍ മൂന്നു സീനിയർ താരങ്ങളും കോപ്പ അമേരിക്ക ടൂർണമെന്‍റില്‍ അർജന്‍റീനക്കായി കളിക്കുന്നുണ്ട്. കോപ്പക്കുശേഷം ഇവർ ടീമിനൊപ്പം ചേരും. മാഞ്ചസ്റ്റർ സിറ്റിയുടെ അല്‍വാരസും ബെൻഫിക്കയുടെ ഒട്ടമെൻഡിയും സീസണില്‍ ക്ലബിനും രാജ്യത്തിനുമായി ഇതിനകം 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 ഈമാസം 24 നാണ് ഒളിമ്ബിക്സിലെ പുരുഷ ഫുട്ബാള്‍ ആരംഭിക്കുന്നത്. 16 ടീമുകള്‍ അടങ്ങുന്ന ടൂർണമെന്‍റില്‍ മൊറോക്കോ, ഇറാഖ്, യുക്രെയിൻ എന്നിവരുള്ള ഗ്രൂപ്പിലാണ് അർജന്‍റീന.

ഗോള്‍കീപ്പർ: ലിയാന്‍ഡ്രോ ബ്രെ, ജെറോനിമോ റുല്ലി

vachakam
vachakam
vachakam

ഡിഫൻഡർമാർ: മാര്‍ക്കോ ഡി സെസാരെ, ജൂലിയോ സോളര്‍, ജോക്വിന്‍ ഗാര്‍സിയ, ഗോണ്‍സാലോ ലുജന്‍, നിക്കോളാസ് ഒട്ടമെന്‍ഡി, ബ്രൂണോ അമിയോണ്‍.

മിഡ്ഫീല്‍ഡര്‍മാര്‍: എസെക്വല്‍ ഫെര്‍ണാണ്ടസ്, സാന്റിയാഗോ ഹെസ്സെ, ക്രിസ്റ്റ്യന്‍ മദീന, കെവിന്‍ സെനോണ്‍.

ഫോര്‍വേഡ്സ്: ജിലിയാനോ സിമിയോണി, ലൂസിയാനോ ഗോണ്ടൗ, തിയാഗോ അല്‍മാഡ, ക്ലോഡിയോ എച്ചെവേരി, ജൂലിയന്‍ അല്‍വാരസ്, ലൂക്കാസ് ബെല്‍ട്രാന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam