സിംബാബ്‌വെയ്‌ക്കെതിരെയുള്ള ടി20യിൽ എനിക്കൊപ്പം അയാൾ ഇറങ്ങും: ശുഭ്മാൻ ഗിൽ

JULY 6, 2024, 2:43 PM

ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം സിംബാബ്‌വെക്കെതിരെ ഇറങ്ങുകയാണ്. എന്നാൽ ലോകകപ്പിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്ന് ചില വ്യത്യാസങ്ങൾ സിംബാബ്‌വെൻ പര്യടനം തുടങ്ങുന്ന ഇന്ത്യൻ ടീമിനുണ്ട്.

ഇന്ത്യൻ ടി20 ടീമിലെ രോഹിത് ശർമ്മ-വിരാട് കോഹ്ലി യുഗത്തിന് ശേഷം യുവതാരങ്ങൾ ടീമിൽ സ്ഥാനമുറപ്പിക്കാനായി ഇന്നുമുതൽ ഇറങ്ങും. അതിനാൽ സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്ക് മുമ്പ് നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്യാപ്ടൻ ശുഭ്മാൻ ഗിൽ.

സിംബാബ്‌വെക്കെതിരെ ആദ്യ ടി20യിൽ അഭിഷേക് ശർമ്മയായിരിക്കും തനിക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്നാണ് ശുഭ്മാൻ ഗില്ലിന്റെ പ്രഖ്യാപനം. 'അഭിഷേക് എനിക്കൊപ്പം ഓപ്പണറാവും, റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിൽ ബാറ്റേന്തും' എന്നുമാണ് ആദ്യ ട്വന്റി 20ക്ക് മുന്നോടിയായി ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ.

vachakam
vachakam
vachakam

ഐപിഎൽ 2024 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് മിന്നൽ തുടക്കം നൽകി ഇടംകൈയൻ ഓപ്പണറായ അഭിഷേക് ശർമ്മ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 16 മത്സരങ്ങളിൽ 204.22 സ്‌ട്രൈക്ക്‌റേറ്റിൽ 484 റൺസാണ് അഭിഷേക് ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. 32.27 ആണ് ബാറ്റിംഗ് ശരാശരി. ഇന്ന് കളത്തിലിറങ്ങുന്നതോടെ അഭിഷേക് ശർമ്മ രാജ്യാന്തര ടി20യിൽ അരങ്ങേറ്റം കുറിക്കും. ഹരാരെയിലെ വേഗം കുറഞ്ഞ പിച്ചിൽ താരത്തിന്റെ ഇടംകൈയൻ സ്പിന്നും ടീമിന് ഉപയോഗിക്കാം. മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്ന റുതുരാജിന് ഈ സ്ഥാനത്ത് ഐപിഎല്ലിൽ പരിചയമുണ്ട്.

ഇന്ത്യ -സിംബാബ്‌വെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹരാരെയിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ആദ്യ ടി20 തുടങ്ങുന്നത്. ആർക്കൊക്കെ ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് ആകാംക്ഷ. ഗിൽ, അഭിഷേക്, റുതുരാജ് എന്നിവർക്ക് പുറമെ ബാറ്റർമാരായി റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറൽ എന്നിവരും പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ട്വന്റി 20യിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ യുവപോരാളികൾക്കുള്ള ആദ്യ അവസരമാണ് ഇന്ന്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam