വിവിയനെ മിയദെമ മാഞ്ചസ്റ്റർ സിറ്റിയിൽ

JULY 6, 2024, 2:31 PM

ആഴ്‌സണൽ സ്‌ട്രൈക്കറായിരുന്ന വിവിയനെ മിയദെമയെ മാഞ്ചസ്റ്റർ സിറ്റി വനിതാ ടീം സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ഡച്ച് ഇന്റർനാഷണൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അവസാന ഏഴ് സീസണുകളിലായി ആഴ്‌സണലിനൊപ്പമായിരുന്നു. ആഴ്‌സണലിനായി 126 ഗോളുകൾ വിവിയനെ മിയദെമ നേടിയിട്ടുണ്ട്.

ബാർക്ലേയ്‌സ് വനിതാ സൂപ്പർ ലീഗ് ചരിത്രത്തിലും നെതർലാൻഡ്‌സിനും വേണ്ടി ക്ലബ്ബിനും രാജ്യത്തിനുമായി യഥാക്രമം 80, 95 തവണ വലകുലുക്കിയ റെക്കോർഡ് ഗോൾ സ്‌കോററാണ് മിയദെമെ.

vachakam
vachakam
vachakam

'ഞാൻ സിറ്റി തിരഞ്ഞെടുക്കാനുള്ള കാരണം അവർക്കും എന്നെപ്പോലെ തന്നെയുള്ള അഭിലാഷങ്ങളുള്ളതുകൊണ്ടാണ്. ലീഗും കിരീടങ്ങളും നേടണമെന്നാണ് അവരുടെ ആഗ്രഹം.' മിയെദെമ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഡബ്ല്യുഎസ്എൽ ചരിത്രത്തിൽ 100 ഗോൾ സംഭാവനകൾ രജിസ്റ്റർ ചെയ്ത ആദ്യ കളിക്കാരി ആവാൻ മിയെദെമെക്കായിരുന്നു. വെറും 83 മത്സരങ്ങളിൽ 70 ഗോളുകളും 30 അസിസ്റ്റുകളും സഹിതമാണ് അവർ ആ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam