'ദൈവം നേരിട്ട് വന്ന് പറഞ്ഞാലേ മത്സരത്തില്‍ നിന്ന് പിന്മാറൂ'; നയം വ്യക്തമാക്കി ബൈഡന്‍

JULY 7, 2024, 5:52 AM

വാഷിംഗ്ടണ്‍: ദൈവം നേരിട്ടുവന്ന് പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പിന്മാറും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടെ എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ നയം വ്യക്തമാക്കിയത്.

ഊഹാപോഹങ്ങള്‍ നിരാകരിച്ച അദ്ദേഹം ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും തള്ളി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി നടന്ന ആദ്യ ടെലിവിഷന്‍ സംവാദ സമയത്ത് ക്ഷീണിതനും അവശനുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ പലരും രംഗത്ത് വന്നത്. പാര്‍ട്ടിയുടെ പ്രധാന നേതാക്കളാരും തന്നോട് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ലോകത്തെ നയിക്കുന്നത് താനാണ്. അതുകൊണ്ടു തന്നെ പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യനായി മറ്റാരുമില്ലെന്നും 22 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ബൈഡന്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam