എല്ലാ ഫോർമാറ്റിലും ഇത്തരത്തിൽ മികച്ചു നിൽക്കാനുള്ള കഴിവാണ് എന്നെ ഞെട്ടിച്ചത്: ഇയാൻ ബിഷപ്പ്

JULY 5, 2024, 7:02 PM

ഫൈനൽ മത്സരത്തിലും ബുമ്രയുടെ ബോളിംഗ് മികവ് ദൃശ്യമായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 30 പന്തുകളിൽ 30 റൺസ് മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ബുമ്ര ഹാർദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്തപ്പോഴാണ് ഇന്ത്യ മത്സരത്തിൽ വിജയത്തിലേക്ക് എത്തിയത്.

ഇതിന് ശേഷം ഒരുപാട് പ്രശംസകളും ബുമ്രയെ തേടി എത്തുകയുണ്ടായി. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി ബുമ്ര മാറിയിട്ടുണ്ട് എന്നാണ് മുൻ ക്രിക്കറ്റ് താരങ്ങളൊക്കെയും പറഞ്ഞിരിക്കുന്നത്. ഇപ്പോൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് മുൻ വിൻഡിസ് താരമായ ഇയാൻ ബിഷപ്പാണ്.

ബുമ്ര തന്നെ പല സാഹചര്യങ്ങളിലും അത്ഭുതപ്പെടുത്തുകയാണെന്ന് ബിഷപ്പ് പറയുകയുണ്ടായി. മൈതാനത്ത് മാജിക് കാട്ടാനുള്ള ബുമ്രയുടെ കഴിവിനെ എടുത്തുകാട്ടിയാണ് ബിഷപ്പ് സംസാരിച്ചത്.

vachakam
vachakam
vachakam

'കയ്യിൽ പന്തെടുത്ത് കഴിഞ്ഞാൽ ബുമ്ര ഒരു ജീനിയസ് താരമാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം മൈതാനത്ത് അവൻ കാട്ടുന്നത് തീർത്തും മാജിക് തന്നെയാണ്. ഒരു തലമുറയുടെ പ്രതിഭ എന്നവനെ അനായാസം വിലയിരുത്താൻ സാധിക്കും. എന്നാൽ ബുമ്രയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. എല്ലാ ഫോർമാറ്റിലും ഇത്തരത്തിൽ മികച്ചു നിൽക്കാനുള്ള കഴിവാണ് എന്നെ ഞെട്ടിച്ചത്. മറ്റു പല താരങ്ങൾക്കും ഇത്തരത്തിൽ സാധിക്കാറില്ല' ഇയാൻ ബിഷപ്പ് പറയുകയുണ്ടായി.

2024 ട്വന്റി20 ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം റൺസ് വിട്ടു നൽകുന്നതിൽ ബുമ്ര പിശുക്ക് കാട്ടിയിരുന്നു. അതിനാൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഒരു ചരിത്ര നേട്ടവും ബുമ്ര സ്വന്തമാക്കുകയുണ്ടായി. ട്വന്റി20 ലോകകപ്പിന്റെ ഒരു സീസണിൽ ഏറ്റവും മികച്ച ആവറേജ് സ്വന്തമാക്കുന്ന താരം എന്ന ബഹുമതിയാണ് ബുമ്ര സ്വന്തമാക്കിയത്. 8.3 എന്ന മികച്ച ശരാശരിയിലാണ് ഈ ലോകകപ്പിൽ ബുമ്ര പന്തെറിഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam